നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്; ഗുരുവായൂര്‍ നഗരസഭയുടെ പ്രധാന ഓഫീസ് അടയ്ക്കും

തൃശ്ശൂര്‍: നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭയുടെ പ്രധാന ഓഫീസ് താല്‍ക്കാലികമായി അടയ്ക്കും. പുതിയതായി നാല് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധന നാളെ നടത്തും.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് എട്ട് പേര്‍ രോഗബാധിതരായി. മിണാലൂര്‍ ക്ലസ്റ്റര്‍ (01), ചാലക്കുടി ക്ലസ്റ്റര്‍ (06), പട്ടാമ്പി ക്ലസ്റ്റര്‍ (01), മങ്കര ക്ലസ്റ്റര്‍ (01) എന്നിങ്ങനെയാണ് കണക്ക്.

Top