കോവിഡ് കാലത്തും ശമ്പളം നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കാലത്തും ശമ്പളം നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍. തടഞ്ഞുവച്ച ശമ്പളം ലഭിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തസ്തികയില്‍ വ്യക്തത വരുത്തുകയും ശമ്പള സ്‌കെയില്‍ നിര്‍ണയിച്ച് സര്‍വ്വീസ് ചട്ടങ്ങള്‍ നടപ്പാക്കണമെന്നുമാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. കൊവിഡ് കാലത്തെ കനത്ത ജോലിഭാരം പേറി തൊഴിലെടുക്കുന്ന തങ്ങള്‍ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top