മക്ക: സൗദിയിലെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ ഡിജിറ്റല്‍ കാര്‍ഡ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സ്മാര്‍ട്ട് കാര്‍ഡിനൊപ്പം ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റിന്റെ രേഖയും വേണമെന്ന് മന്ത്രാലയം അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് കര്‍മം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഹജ്ജ് ഉംറ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് അല്‍ മശാത്ത് അറിയിച്ചു. ഹജ്ജ് പെര്‍മിറ്റ് സ്മാര്‍ട്ട് കാര്‍ഡുമായും തിരിച്ചറിയല്‍ കാര്‍ഡുമായും ഒത്തുനോക്കിയ ശേഷം മാത്രമേ തീര്‍ഥാടനത്തിന് പ്രവേശനം അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.