ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 20-ന് ബെംഗളൂരുവില്‍ തുടങ്ങുന്ന ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.

മന്‍ദീപ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. രോഗം ബാധിച്ച മറ്റു താരങ്ങള്‍ക്കൊപ്പം മന്‍ദീപിനേയും ചികിത്സിക്കും.

നേരത്തെ, ഇന്ത്യന്‍ ഹോക്കി താരം മന്‍പ്രീത് സിങിനും മറ്റ് നാല് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top