ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 58 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വലിയ കുറവുണ്ടായെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി ആകെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകളാണ്. ഇതില്‍ 30000ത്തോളം കേസുകളും കേരളത്തിലാണ്. 607 മരണം സ്ഥിരീകരിച്ചതില്‍ കേരളത്തില്‍ നിന്നുള്ളത് 215 മരണങ്ങളാണ്.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് കേസുകളിലെ വര്‍ധനവ് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയിലെ കേസുകള്‍ ഉയര്‍ന്നത്.