അഹമ്മദാബാദിൽ അനധികൃതമായി പ്രവർത്തിച്ച കോവിഡ് ആശുപത്രി പൂട്ടിച്ചു

hospital

ഹമ്മദാബാദ്: അനുമതിയില്ലാതെ കോവിഡ് രോഗികളെ ചികിത്സിച്ച സ്വകാര്യ ആശുപത്രി അടച്ചു പൂട്ടിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയാണ് അടച്ച്പൂട്ടിയത്. അഹമ്മദാബാദ് മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി.

ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയിലാണ് പതിമൂന്ന് കോവിഡ് രോഗികളെ ഇവിടെ ചികിത്സിക്കുന്ന വിവരം ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.ആശുപത്രി മാനേജ്മെന്‍റിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

Top