മുംബൈ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ ചില ആശുപത്രികളില്‍ രോഗികള്‍ക്ക് വേണ്ട കിടക്കകളില്ല. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോഗികളില്‍ പലര്‍ക്കും ഓക്‌സിജന്‍ നല്‍കുന്നത് വീല്‍ച്ചെയറുകളില്‍ ഇരുത്തിയാണ്.
രോഗികളുടെ എണ്ണത്തിനനുസരിച്ച് കിടക്കകള്‍ ഇല്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണം. ആശുപത്രികളില്‍ ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറം രോഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നത്.