ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ 15 ജില്ലകളിലെ പ്രദേശങ്ങള്‍ പൂര്‍ ണമായി അടച്ചിടും. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരുമെന്ന് ചീഫ് സെക്രട്ടറി ആര്‍.കെ. തിവാരി അറിയിച്ചു. മാത്രമല്ല ഇവിടങ്ങളിലെ എല്ലാ വീടുകളിലും മുഴുവന്‍ അവശ്യസാധനങ്ങളും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം,ലഖ്‌നോ, നോയിഡയിലെ വ്യവസായ ടൗണ്‍ഷിപ്പുകള്‍ ഉള്‍ പ്പെടുന്ന ഗൗതം ബുദ്ധ് നഗര്‍, ഗാസിയാബാദ്, മീറത്ത്, ആഗ്ര, ഷാമില്‍, ശഹരന്‍പുര്‍ എന്നിവിടങ്ങളും ഇതില്‍ ഉള്‍പ്പെടും.
അതേ സമയം, 15 ജില്ലകള്‍ പൂര്‍ണമായും അടക്കുമെന്ന വാര്‍ത്തയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ കൂട്ടമായി ഇറങ്ങിയത് അധികൃതരെ കുഴക്കി. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഇറങ്ങിയത് കോവിഡ് വ്യാപന ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
യു.പിയില്‍ ഇതുവരെ 326 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 3 പേര്‍ മരിച്ചു. 21 പേരുടെ അസുഖം ഭേദമായി.