രാജ്യത്ത് കോവിഡ് ബാധിതര്‍ 9,152 ആയി; 24 മണിക്കൂറിനുള്ളില്‍ 35 മരണം, ആശങ്ക !

ന്യൂഡല്‍ഹി: കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 796 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9,152 ആയി ഉയര്‍ന്നു. 308 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അതില്‍ 35 മരണങ്ങള്‍ കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.

അതേസമയം വലിയ ഭീതിക്കിടയിലും ആശ്വാസം പകര്‍ന്ന് 857 പേര്‍ രോഗമുക്തരായെ ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ് രോഗ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 1,985 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 149 മരണങ്ങളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. രണ്ടാമത് ഡല്‍ഹിയാണ്. ഇവിടെ 1,154 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 24 പേര്‍ മരിക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. 1075 രോഗികളില്‍ 11 പേര്‍ മരിച്ചു. 50 പേര്‍ രോഗമുക്തരായി ആശുപത്രിവിടുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. രാജസ്ഥാനില്‍ രോഗികളുടെ എണ്ണം 804 ആയി. മധ്യപ്രദേശില്‍532 പേര്‍ക്കും ഗുജറാത്തില്‍ 516 പേര്‍ക്കും തെലങ്കാനയില്‍ 504 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 375 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതില്‍ പകുതിയോളം പേര്‍ സുഖം പ്രാചിച്ചു. ഇപ്പോള്‍ 194 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Top