റിയാദ്: സൗദി അറേബ്യയില്‍ ഇന്നും പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയായി. മാസങ്ങള്‍ക്ക് ശേഷമാണ് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്നലെ മുതല്‍ ഇങ്ങനെ കുറഞ്ഞ് തുടങ്ങിയത്. സൗദിയില്‍ ഇന്ന് 954 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 1,014 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യമാകെ ഇന്ന് 1,10,996 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,31,935 ആയി. ഇതില്‍ 5,13,387 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,311 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,237 ആയി കുറഞ്ഞു. ഇതില്‍ 1,404 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.