യുഎഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 735 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 735 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 538 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 62,029 ആയി ഉയര്‍ന്നു.

71,540 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതായി യുഎഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 387 ആയി. 9,124 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 80,000ത്തോളം പുതിയ കോവിഡ് പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

Top