കൊവിഡ് കൂടുന്നു; എറണാകുളം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂതൃക്ക പഞ്ചായത്ത് വാര്‍ഡ് 12, വാരപ്പെട്ടി പഞ്ചായത്ത് 6,11 വാര്‍ഡുകള്‍, രായമംഗലം പഞ്ചായത്ത് നാലാം വാര്‍ഡ്, ആമ്പല്ലൂര്‍ പഞ്ചായത്ത് 10,12 വാര്‍ഡുകള്‍, എടവനക്കാട് പഞ്ചായത്ത് 12,13 വാര്‍ഡുകള്‍, വടക്കേക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ്, പുത്തന്‍വേലിക്കര ഒന്‍പതാം വാര്‍ഡ്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 21 ആം വാര്‍ഡ് എന്നിവ പുതിയ കണ്ടെയിന്‍മെന്റ് സോണുകളാക്കി. എറണാകുളം ജില്ലയിലെ 11 പഞ്ചായത്തുകളിലെ 33 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

Top