കോവിഡ് വ്യാപനം രൂക്ഷം ; ഡിജിപി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഡിജിപി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. വ്യാപാര സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജനത്തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ പുറത്തുവിട്ടിരിക്കുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരേസമയം പ്രവേശനം ആറ് പേര്‍ക്ക് മാത്രമാണ്. വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ആണെങ്കിലില്‍ ഒരേ സമയം 12 പേര്‍ക്ക് പ്രവേശിക്കാം. ബാങ്കുകള്‍ ഇടപാട് സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. നിര്‍ദേശം നടപ്പിലാക്കാന്‍ ഐജി മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

Top