തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പത്ത് മിനിറ്റായി ചുരുക്കാന്‍ ആലോചന. തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് 10 മിനിറ്റുകൊണ്ട് അവസാനിപ്പിക്കും. മുഖ്യമന്ത്രിയുടെ പരേഡ് പരിശോധനയും ദേശീയഗാനാലാപനവും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്.
പതാക ഉയര്‍ത്തലിനു ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ചുമിനിറ്റ് മാത്രമായിരിക്കും. സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കല്‍ മാത്രമാകും ഉണ്ടാവുക. മാര്‍ച്ച് പാസ്റ്റോ ഗാര്‍ഡ് ഓഫ് ഓണറോ ഉണ്ടാകില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് വൈകാതെ അന്തിമ ഉത്തരവിറക്കും.
ജില്ലാ കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. പോലീസുകാരില്‍ മിക്കവരും നിലവില്‍ കോവിഡ് ഡ്യൂട്ടിയിലാണ്.