ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 47,703 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 654 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,83,156 ആയി. 33,425 പേര്‍ക്ക് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായി. 9,52,743 പേര്‍ രോഗമുക്തരായി. 4,96,988 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 64.23 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അഞ്ച് ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് തുടര്‍ച്ചയായ ദിവസങ്ങളിലും രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 5,28,000 സാമ്പിളുകള്‍ രാജ്യമൊട്ടാകെ പരിശോധിച്ചു.