ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 57,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 764 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 16,95,988 ആയി.
മരണ സംഖ്യ 36,511 ആയി ഉയര്‍ന്നു. 5,65,103 പേര്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. 10,94,374 പേര്‍ രോഗമുക്തി നേടി. 64.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.