രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷവും കടന്നുപോയിരിക്കുകയാണ്. 19,08,255 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 857 മരണങ്ങളും രേഖപ്പെടുത്തി.

നിലവില്‍ 5,86,244 രോഗികളാണ് ചികിത്സയിലുള്ളത്. 12,82,215 പേര്‍ ഇതിനോടകം രോഗമുക്തരായി. മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിരൂക്ഷമായിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 7,760 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 300 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 5,063 പേര്‍ക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 6,501 പേര്‍ രോഗമുക്തരാവുകയും 108 പേര്‍ മരിക്കുകയും ചെയ്തു.

Top