ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 553 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേര്‍ രോഗമുക്തി നേടി. 23,727 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.
2,60,924 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 10,000 കടന്നു. 10,482 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചത്. 1,44,507 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,05,935 പേര്‍ ചികിത്സയില്‍ തുടരുകയാണ്. തമിഴ്നാട്ടില്‍ 1,42,798 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,032 പേര്‍ മരിച്ചു. 92,567 പേരാണ് രോഗമുക്തി നേടിയത്.