ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനായാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 687 പേര്‍ക്കാണ് കോവിഡ്-19മൂലം ജീവന്‍ നഷ്ടമായത്.
രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,42,473 എണ്ണം സജീവ കേസുകളാണ്. 6,35,757 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. 25,602 പേരാണ് ഇതുവരെ മരിച്ചത്.
2,84,281 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 11,194 പേര്‍ മരിച്ചു. 1,58,140 പേര്‍ രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ളത് 1,14,947 പേരാണ്.