ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം സ്ഥിരികരിച്ചതോടെയാണിത്. രോഗികളുടെ എണ്ണം 11,55,191 ആയി. പുതിയതായി 587 രോഗികള്‍ മരിച്ചു.
4,02,529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,24,578 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 3.18 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 12,030 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 1,75,678 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,551 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. രാജ്യ തലസ്ഥാനത്തെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1,23,747 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 3,663 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു. യുപിയില്‍ 1192 കോവിഡ് മരണങ്ങളും പശ്ചിമബംഗാളില്‍ 1147 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.