ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 12,38,635 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,129 പേര്‍ മരിക്കുകയും ചെയ്തു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധ കണക്കാണിത്.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,37,607 ആയി. 12,556 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് രോഗം ഏറ്റവും മോശകരമായി ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്.
തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,86,492 ആയി. 3,144 പേര്‍ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യതലസ്ഥാനത്തെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1,26,323 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. 3,719 പേര്‍ സംസ്ഥാനത്ത് മരിച്ചു.