രാജ്യത്ത് കൊവിഡ് മരണം ഒരുലക്ഷം കടക്കും; രോഗികളുടെ എണ്ണം 64 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് രോഗികള്‍ 64 ലക്ഷത്തിലേക്ക്. ഇന്ന് ആകെ മരണങ്ങള്‍ ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ 15,591 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 14,16,513 ആയി. 424 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 37,480 ആയി ഉയര്‍ന്നു.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 8793 പോസിറ്റീവ് കേസുകളും 125 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 6555ഉം, ഉത്തര്‍പ്രദേശില്‍ 3946ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഒക്ടോബര്‍ പതിനഞ്ച് മുതല്‍ കണ്ടെന്റ്മെന്റ് സോണുകള്‍ക്ക് പുറത്ത് മതപരമായ ചടങ്ങുകള്‍ക്ക് അനുമതി നല്‍കി.

കേരളത്തില്‍ വിവിധജില്ലകളില്‍ ഇന്നുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Top