ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കേസുകള്‍ 28,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 28,637 പേര്‍ക്കു കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. 24 മണിക്കൂറിനിടെ 551 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്ത് 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 22,674 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 2,46,600 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 10,116 പേര്‍ മരിച്ചു. 1,36,985 പേര്‍ രോഗമുക്തി നേടി. 99,499 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.