കോവിഡ് മഹാമാരി ലോകത്തെ ഭീതിയിൽ ആകാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടുകള്‍പ്രകാരം, കഴിഞ്ഞവര്‍ഷം നവംബര്‍ 17നാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ സാര്‍സിന് സമാനമായ വൈറസ് പടരുന്ന സാഹചര്യം ചൈന ആദ്യം മറച്ചുവച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിസംബറിലാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
അപ്പോഴേക്കും ചൈനയില്‍ നിരവധിപേരില്‍ വൈറസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ലോകാരോഗ്യസംഘടന, വൈറസിന് കോവിഡ്–19 എന്ന പേര് നല്‍കിയത്. ലോകത്താകമാനം മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും, അതിര്‍ത്തികള്‍താണ്ടി വൈറസ് നാശം വിതച്ചു. ഇന്ത്യയിലാദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തില്‍ ആയിരുന്നു. കോവിഡ് ലോകത്തെ കാർന്ന് തിന്നാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോഴും നല്ലൊരു നാളേക്കായുള്ള കാത്തിരിപ്പിലാണ് ലോക ജനത.