കൊവിഡ്; 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഇസ്രയേല്‍ തീരുമാനിച്ചു

ഡെല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് രണ്ടാം ഡോസ് സ്വീകരിച്ച് 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഇസ്രയേല്‍ തീരുമാനിച്ചു. ഇതിനായി പ്രധാനമന്ത്രി നഫ്താലി ബെനറ്റ് മൂന്നാം ഡോസ് സ്വീകരിച്ചു. രാജ്യത്തെ 93 ലക്ഷം ജനങ്ങളില്‍ 59 ലക്ഷം പേര്‍ക്ക് ആദ്യഡോസ് കുത്തിവയ്പ് ലഭിച്ചു.

54 ലക്ഷം പേര്‍ രണ്ട് ഡോസും എടുത്തവരാണ്. 13 ലക്ഷം പേര്‍ക്ക് ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കി കഴിഞ്ഞു. കൊവിഡ് കേസുകള്‍ കൂടിയതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച കൊവി!ഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 5.5 ശതമാനമായിരുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. ഡെല്‍റ്റ വേരിയന്റ് അതിവേ?ഗം പടര്‍ന്ന് പിടിക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് യുഎസ് റെഗുലേറ്റര്‍മാര്‍ വ്യക്തമാക്കി.

Top