കോവിഡ് മരണനിരക്കില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ ; 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 മരണം

ന്യൂഡല്‍ഹി: കോവിഡ് മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് ഇന്ത്യ.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 പേരാണ് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയി. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിതരായി മരിച്ചത് 1,52,070 പേരാണ്. ബ്രീസീല്‍- 91,263, യുകെ- 46,084, മെക്സിക്കോ-46000 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്.

Top