മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 381 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി സംസ്ഥാനത്ത് ആകെ 11,773 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മൂന്നു പൊലീസുകാര്‍ കൂടി രോഗം ബാധിച്ച് മരിച്ചു.
നിലവില്‍ 2,233 പൊലീസുകാര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. 9,416 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 124 പൊലീസുകാര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.