സംസ്ഥാനത്ത് അതിരൂക്ഷമായ കോവിഡ് വ്യാപനമാണ് സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്.
അതിഗുരുതരമായ വ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്ലാവരും ജാഗ്രതയോടെ ശ്രദ്ധ പുലര്‍ത്തിയെ മതിയാവൂ. അതുകൊണ്ട് സര്‍ക്കാരും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ആള്‍കൂട്ടം ഒഴിവാക്കാന്‍ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ട്. ചികിത്സ വരും ദിവസങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.