സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു ; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

കണ്ണൂര്‍ : സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഏറെക്കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്ത കൊവിഡ് മരണമാണിത്. കൊവിഡ് ബാധിച്ച് കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം (71) മരിച്ചിരുന്നു.

Top