സംസ്ഥാനത്ത് ഒരു കോവിഡ് മരണം; കണ്ണൂരില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരില്‍ കോവിഡ് ചികിത്സയിലിരുന്നയാളാണ് മരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി (64)ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായിരുന്നു.

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഗോപിയുടെ ഭാര്യക്കും മകനും മരുമകള്‍ക്കും ചെറുമകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top