തിരുവനന്തപുരം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ മരിച്ചു. കോഴിക്കോട് മൂന്ന് പേരും ആലപ്പുഴയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173 ആയി ഉയര്‍ന്നു.
ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കോഴിക്കോട് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയാണ്. മറ്റ് രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്. നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ(69) ആണ് മരിച്ച കോഴിക്കോട് സ്വദേശി. മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ആണ് മരിച്ച മറ്റൊരാള്‍. മലപ്പുറം ചെറിയ കുന്ന് സ്വദേശിയായ എത്തീന്‍കുട്ടി (71) ആണ് കോവിഡ് മൂലം മരിച്ച മൂന്നാമത്തെയാള്‍.
ആലപ്പുഴ കനാല്‍ വാര്‍ഡില്‍ താമസിക്കുന്ന ക്ലീറ്റസ് (82) ആണ് കോവിഡ് മൂലം മരിച്ച നാലാമത്തെയാള്‍.