പാലക്കാട് ഒരു കോവിഡ് മരണം കൂടി ; 40 വയസുകാരി മരിച്ചു

പാലക്കാട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലങ്കോട് സ്വദേശിയായ അഞ്ജലി (40) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. മൂന്നാഴ്ച മുമ്പ് തിരുപ്പൂരില്‍ നിന്നാണ് ഇവര്‍ നാട്ടിലെത്തിയത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഇവരെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ 19ന് ഉച്ചയ്ക്കാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന പ്രമേഹമൊഴിച്ചാല്‍ ബാക്കി ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇവര്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു.

Top