ചെറായി: പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയില്‍ മരിച്ച കുഴുപ്പിള്ളി എസ്ഡി കോണ്‍വന്റിലെ സിസ്റ്റര്‍ ക്ലെയറിന്റെ (73) കോവിഡ് പരിശോധന ഫലം പോസിറ്റീവ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഇതേ തുടര്‍ന്നു പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട കോണ്‍വന്റിലെ ആറ് സിസ്റ്റര്‍മാരും സഹായികളായ രണ്ട് യുവതികളും ഉള്‍പ്പെടെ എട്ടുപേര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
കൂടാതെ ഇപ്പോള്‍ ക്വാറന്റൈനില്‍ പോയ സിസ്റ്റര്‍മാര്‍ക്കൊപ്പം ഞായറാഴ്ച ഒരു മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാന്‍ വാഹനത്തില്‍ യാത്രചെയ്ത പതിനഞ്ചോളം പേരും സ്വയം നിരീക്ഷണത്തില്‍ ആയിട്ടുണ്ട്.