സംസ്ഥാനത്ത് കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസന്‍(72)ആണ് മരിച്ചത്.

വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ദാസന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Top