തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ 27 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് പ്രത്യേക മന്ത്രിസഭായോഗം 27 ന് ചേരുന്നത്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം സര്‍ക്കാരിനു മുന്‍പിലുണ്ട്. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായവും മന്ത്രിസഭയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
അതേസമയം, തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെച്ചത്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിശ്ചയിച്ചശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. തലസ്ഥാനത്ത് ഉള്‍പ്പെടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭ ചേരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് യോഗം മാറ്റിവച്ചത്.