തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് വീണ്ടും അവലോകന യോഗം ചേരും. കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം നടപ്പാക്കിയ പുതിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണോയെന്ന് യോഗം വിലയിരുത്തും. ചികിത്സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാല്പത്തിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 45,499 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 44.88 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്.