മെക്‌സിക്കോസിറ്റി: കോവിഡ് 19 ബാധിച്ച് മെക്‌സിക്കോയില്‍ മരിച്ചവരുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറിനിടെ 915 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ മരണസംഖ്യ 40,400 ആയി.
24 മണിക്കൂറിനിടെ 6,859 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. 3.56 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 2.27 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.