കോവിഡ് പോരാട്ടത്തില്‍ സുപ്രധാന നീക്കം; നേസല്‍ വാക്സിന് പരീക്ഷണാനുമതി

ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യത പരിശോധിക്കും.

പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക. ഇതില്‍ പകുതി പേര്‍ കോവാക്സിന്‍ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീല്‍ഡ് ലഭിച്ചവരുമാകും. രണ്ടാം വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുക.

നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്സിനാണ് കുത്തിവയ്ക്കുന്നത്.

Top