ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതാദ്യമായാണ് ഭക്തര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.
ദിവസം 25 വിവാഹങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഒരു വിവാഹ സംഘത്തില്‍ പരമാവധി 12 പേര്‍ മാത്രമേ പാടുള്ളൂ. ഇവര്‍ എല്ലാവരും കൊവിസഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 10 വയസിന് താഴെയും 60 വയസിന് മുകളിലുള്ളവര്‍ക്കും ദര്‍ശനത്തിന് വിലക്കുണ്ട്. വെര്‍ച്ച്വല്‍ ക്യൂ വഴി പ്രതിദിനം 2000 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ദര്‍ശനത്തിന് അനുമതി നല്‍കുന്നത്.