തിരുവനന്തപുരം: കേരളത്തിലേയ്ക്ക് മടങ്ങി വരുന്ന പ്രവസികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഈ മാസം 25 വരെ ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 25നകം പരിശോധന സംവിധാനം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ആരും തിരികെയത്തേണ്ടെന്നുതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് യാത്ര ചെയ്താല്‍ അത് രോഗത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമാകുമെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
നാളെ മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ വലിയ ആശങ്ക നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജൂണ്‍ 25 വരെ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.