കൊവിഡിന് ചികിത്സ ലഭിച്ചില്ല: മഹാരാഷ്ട്രയിൽ 38കാരൻ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസികില്‍ കൊവിഡിന് ചികിത്സ ലഭിക്കാതെ 38 വയസ്സുകാരൻ മരിച്ചു.ചികിത്സ ലഭിക്കാതിരുന്നതോടെ മുനിസിപ്പല്‍ കോര്‍പറേഷന് മുന്‍പില്‍ ഓക്സിജന്‍ മാസ്കും ധരിച്ച് ധര്‍ണ നടത്തിയ 38കാരനായ ബാബാ സാഹേബ് കോലെയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് ഓക്സിജന്‍ സിലിണ്ടറില്‍ ഘടിപ്പിച്ച മാസ്കുമായി ബാബാ സാഹേബ് മുനിസിപ്പല്‍ കോര്‍പറേഷന് മുന്‍പില്‍ ധര്‍ണ ഇരുന്നത്. ഒരു മണിക്കൂറിനുള്ളില്‍ കോര്‍പറേഷന്‍ അധികൃതര്‍ ആംബുലന്‍സില്‍‌ ബാബാ സാഹേബിനെ മുന്‍സിപ്പല്‍ ആശുപത്രിയിലെത്തിച്ചു. ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്ന് ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

 

Top