ന്യൂയോര്‍ക്ക്: ആഗോളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എണ്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരമാണിത്. മരണസംഖ്യ 40,48,863 ആയി ഉയര്‍ന്നു. നിലവില്‍ ഒരു കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി നാല്പത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേര് മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ 30,904,734 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 4.39 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ബ്രസീലില്‍ ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.34 ലക്ഷം പേര് മരിച്ചു.ഒരു കോടി എഴുപത്തിയാറ് ലക്ഷം പേര് രോഗമുക്തി നേടി.