കോവിഡ് തീവ്രവ്യാപനം: മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത

മുംബൈ: തീവ്രവ്യാപന ശക്തിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം മഹാരാഷ്ട്രയിൽ 2 പേർക്കു കണ്ടെത്തിയതോടെ  സംസ്ഥാനത്തു ജാഗ്രത കർശനമാക്കി. ഇന്നലെ 6218 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് സാഹചര്യം വിലയിരുത്തി അതതു മേഖലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.  വ്യാപനം സംബന്ധിച്ച സൂചനകൾ വന്നതോടെ വാക്സീൻ സ്വീകരിക്കാൻ തിരക്കു വർധിച്ചു.

Top