പാലക്കാട് അഭിഭാഷകന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അഭിഭാഷകന്‍ ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂര്‍ മുന്‍സിഫ് കോടതിയും താല്‍ക്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമേ ഇനി കോടതികള്‍ തുറക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

Top