ലണ്ടന്‍: കോവിഡ് ഭീതിയെ തുടര്‍ന്ന് ഒരു വിമാനം മുഴുവന്‍ ബുക്ക് ചെയ്ത് ഇന്റോനേഷ്യന്‍ സ്വദേശിയും വ്യവസായിയുമായ റിച്ചാര്‍ഡ് മുല്‍ജാഡി. കോവിഡ് പകരുമെന്ന ആശങ്ക മൂലമാണ് റിച്ചാര്‍ഡും ഭാര്യയും വിമാനത്തിലെ സീറ്റുകള്‍ മുഴുവനും ബുക്ക് ചെയ്ത് യാത്ര നടത്തിയത്. യാത്രയുടെ ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്
റിച്ചാര്‍ഡും ഭാര്യ ഷാല്‍വിന്‍ ചാങ്ങും മാത്രമായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. ഏകദേശം 7,895 യുഎസ് ഡോളര്‍ ഇതിനായി ചെലവു വന്നിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. നേരത്തെയും വിചിത്ര തീരുമാനങ്ങള്‍ കൊണ്ട് രാജ്യത്തെ ഞെട്ടിച്ചയാളാണ് റിച്ചാര്‍ഡ്. തന്റെ വളര്‍ത്തു നായയുടെ ജന്മദിനത്തില്‍ ഇയാള്‍ കാര്‍ സമ്മാനിച്ചും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.