ബെംഗളൂരു: മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ വിലക്കി കര്‍ണാടക സര്‍ക്കാര്‍.ഈ സംസ്ഥാനങ്ങളില്‍ നിന്ന് വിമാന, ട്രെയിന്‍ സര്‍വീസുകളും അനുവദിക്കില്ല. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ പുതിയ നടപടി. കര്‍ണാടകയില്‍ 2418 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 781 പേര്‍ രോഗമുക്തരായി. 47 പേര്‍ മരിച്ചു. പുതുതായി സ്ഥിരീകരിച്ച 135 കേസുകളില്‍ 118ഉം പുറത്തു നിന്നും വന്നവര്‍ക്കാണ്. 15 ദിവസത്തേക്കാണ് യാത്രക്കാരെ വിലക്കിയിരിക്കുന്നതെന്ന് നിയമമന്ത്രി ജെ.സി.മധുസ്വാമി പറഞ്ഞു.