ഡല്‍ഹിയില്‍ കൊവിഡ് ഭീതികുറയുന്നു; പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയെ ഭീതിയിലാഴ്ത്തിയ കൊവിഡ് രോഗവ്യാപനത്തിന്റെ ആശങ്ക കുറയുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 1211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രണ്ടായിരത്തിലേറെ പേര്‍ക്ക് പ്രതിദിനം രോഗം സ്ഥിരീകരിച്ച നിലയില്‍ നിന്നാണ് രോഗബാധിതരുടെ എണ്ണം ഇന്നത്തെ നിലയിലേക്ക് എത്തിയത്.

വളരെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തപ്പെടുന്നത്. ഡല്‍ഹിയില്‍ ഇന്നത്തേതടക്കം ആകെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 1,22,793 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 കൊവിഡ് ബാധിതര്‍ കൂടി മരിച്ചു.

ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3628 ആയി. നിലവില്‍ ചികിത്സയില്‍ 16,031 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 83.99 ശതമാനമായി ഉയര്‍ന്നത് വലിയ ആശ്വാസമാണ് ഡല്‍ഹിയില്‍.

Top