കോവിഡ് ബാധിതൻ തൂങ്ങി മരിച്ച നിലയിൽ

എറണാകുളം : എറണാകുളത്ത് കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി രതീഷ് ഗോപാലൻ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. ഇന്നലെ വൈകിട്ടാണ് രതീഷിന് കോവിഡ് സ്ഥിരീകരിച്ചത്. ശേഷം തൂങ്ങി മരിച്ച നിലയിൽ രതീഷിനെ കണ്ടെത്തുകയായിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 8553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം  എറണാകുളത്ത് മാത്രം ഇന്നലെ 952 പേർക്കായിരുന്നു കോവിഡ് രോഗം സ്ഥിരീകരിച്ചത്.

Top