കോവിഡ് രോഗിയുടെ മൃതദേഹമില്ല;സംസ്ക്കാര ചടങ്ങുകൾക്ക് എത്തിച്ചത് പെട്ടി മാത്രം

deadbody

കോതാട് : കോവിഡ് രോഗിയുടെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലൻസിലാക്കി മരണാനന്തരച്ചടങ്ങുകൾക്ക് എത്തിച്ചതിനെതിരെ പ്രതിഷേധം. കോതാട് തത്തംപള്ളി ജോർജ് സിമേന്തിയുടെ മകൻ പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹമാണ് ആംബുലൻസിൽ കയറ്റാതെ പോയത്. മരണാനന്തര ചടങ്ങുകൾക്ക് ആബുലൻസിൽ എത്തിച്ചതാകട്ടെ പെട്ടി മാത്രമായിരുന്നു.

തുടർന്ന് ആംബുലൻ‌സ് തിരികെ പോയി മൃതദേഹവുമായി എത്തുകയായിരുന്നു. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് ഇങ്ങനെ സംഭവിക്കാൻ കാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആരോഗ്യവകുപ്പിൽ പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു.

Top