കണ്ണൂരില്‍ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗിയെ കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്റകത്ത് അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം.

ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് അബ്ദുല്‍ അസീസ് വീണത്. കൊവിഡിനൊപ്പം ശ്വാസകോശ ക്യാന്‍സര്‍ ബാധിതന്‍ കൂടിയായിരുന്നു അബ്ദുല്‍ അസീസ്.

ഇയാള്‍ ഫയര്‍ എക്‌സിറ്റില്‍ നിന്നും താഴേക്ക് ചാടിയതാണെന്നാണ് സംശയം. കൂടെയുണ്ടായിരുന്ന മകന്‍ പുറത്ത് പോയപ്പോഴാണ് അബ്ദുള്‍ അസീസ് താഴേക്ക് വീണത്. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.

 

Top